Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Companies

Kannur

പ​യ്യ​ന്നൂ​രി​ല്‍ സു​ര​ക്ഷ​യ്ക്ക് നാ​ലു ക​മ്പ​നി കേ​ന്ദ്ര​സേ​ന​യും

പ​യ്യ​ന്നൂ​ര്‍: സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​കും വോ​ട്ടെ​ടു​പ്പ്. കേ​ര​ള പോ​ലീ​സി​ന് പു​റ​മെ കേ​ന്ദ്ര​സേ​ന​യു​ടെ നാ​ലു ക​ന്പ​നി​ക​ളെ​യും വി​ന്യ​സി​ച്ചു.


ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് ഒ​രു ഡി​വൈ​എ​സ്പി എ​ന്ന നി​ല​യി​ൽ പ്ര​ത്യേ​ക ഡി​വി​ഷ​നു​ക​ളു​ണ്ടാ​ക്കി​യാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ​ത്. പ​ട്രോ​ളിം​ഗ്, ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​യ്ക്കാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് ആ​രോ​പ​ണം:അ​ര്‍​ധ​രാ​ത്രി​യി​ല്‍ റെ​യ്ഡ്

പ​യ്യ​ന്നൂ​ര്‍: വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് നി​ര്‍​മി​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്വാ​മി​മു​ക്കി​ലു​ള്‍​പ്പെ​ടെ ര​ണ്ടി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. സ്വാ​മി​മു​ക്കി​ലെ ഒ​രു വീ​ട്ടി​ലും മ​റ്റൊ​രു വീ​ട്ടി​ലു​മാ​യാ​ണ് ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ലാ​പ്‌​ടോ​പ്പ് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ച​താ​യാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.സി​പി​എം ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് വ്യാ​ജ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​താ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

Latest News

Corehub Up